Ticker

6/recent/ticker-posts

ഈ സമരം മൃഗങ്ങൾക്ക് വേണ്ടി, ആശുപത്രിക്ക് മുന്നിൽ സി പി എം ധർണ്ണ

രാജപുര:കള്ളാര്‍ പഞ്ചായത്ത് രാജപുരം മൃഗാശുപത്രിയിൽ  ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട്  സിപി എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ   മൃഗാശുപത്രിയിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. ഏറെ നാളുകളായി രാജപുരം മൃഗഡോക്ടറെ കുറിച്ച് ക്ഷീര കർഷകർ വലിയ പരാതിയാണ്.   കർഷകരുടെ വീടുകളിൽ എത്തി കന്നുകാലികൾക്ക്  ചികിൽസ നൽകാൻ ഡോക്ടർ മടി കാണിക്കുന്നതായും, കർഷകർ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ്   സമരം സംഘടിപ്പിച്ചത്. സിപി എം ഏരിയ കമ്മിറ്റി അംഗവുമായ പി ജി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ എ പ്രഭാകരൻ അധ്യക്ഷനായി. ജോഷി ജോർജ്, പി കെ ചാക്കോ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments