രാജപുരം :പാണത്തൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. പെരിയ ഗവ. പോളിടെക്‌നിക് അധ്യാപകൻ പാണത്തൂർ മാപ്പിളച്ചേരിയിലെ എ.രാമചന്ദ്രന്റെ കാറാണ് കത്തിനശിച്ചത്. വൈകീട്ടാണ് സംഭവം.ഈസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന് സമീപത്തെ റോഡിലൂടെ കടന്നുപോകുന്നവർ കാർ കത്തുന്നത് കണ്ട് രാജപുരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.കുറ്റിക്കോലിൽനിന്ന് അഗ്നിരക്ഷാസേനയുമെത്തി. നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുകയായിരുന്നു.കാറിന്റെ ടയറുകളും മുൻവശവുമടക്കം കത്തിയനിലയിലാണ്. സമീപത്തെ പൈപ്പ് ലൈനുകളും കത്തിനശിച്ചു. ഞായറാഴ്ച വൈകുന്നേരം കഴുകി വൃത്തിയാക്കി വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
രാജപുരം പോലീസ് കേസെടുത്തു.
0 Comments