അമ്പലത്തറ: ഇരിയ
കണ്ണോത്ത് കമലപ്ലാവിലെ ജോൺ ജോസഫിന്റെ ഓടു മേഞ്ഞ വീടിനോടു ചേർന്ന ചിമ്മിനിയിൽ തീ പിടിച്ചു ഭാഗികമായി കത്തി നശിച്ചു ഉണങ്ങാനിട്ട ആറു ക്വിന്റൽ റബ്ബർ ഷിറ്റും , ഇതിനുള്ളിൽ സൂക്ഷിച്ച രണ്ടു ക്വിന്റൽ കുരുമുളകും കത്തിനശിച്ചു കാഞ്ഞങ്ങാടു നിന്നും സ്റ്റേഷൻ ഓഫീസർ പി.വി പവിത്രന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തിയാണ് തീ പൂർണ്ണമായും അണച്ചത് ഗ്രെയിഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.സതീഷ് , ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജൻ തൈവളപ്പിൽ , ഫയർ ഓഫിസർമാരായ നിഖിൽ, അനന്ദു, ശ്രീകുമാർ , ഹോംഗാർഡുമാരായ രാമചന്ദ്രൻ , ബാബു എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു
0 Comments