Ticker

6/recent/ticker-posts

കൂറ്റ് ചിത്രപ്രദർശനം ശനിയാഴ്ച ആരംഭിക്കും

കാഞ്ഞങ്ങാട്: ജില്ലയിലെ പതിനെട്ട് ചിത്രകാരന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രദർശനം ശനിയാഴ്ച മുതൽ 16 വരെ കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും.  
 ചിത്രകാരന്മാരുടെ ശബ്ദമായി മാറുന്ന മുപ്പതോളം ചിത്രങ്ങളാണ് കൂറ്റ്  എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദർശനത്തിലുള്ളത്. 
കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും പ്രമുഖ ചിത്രകാരനുമായ എൻ ബാലമുരളികൃഷ്ണൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ
രാജേന്ദ്രൻ പുല്ലൂരാണ് കൂറ്റ് ചിത്ര പ്രദർശനം ക്യൂരേറ്റ് ചെയ്യുന്നത്.  പുനരാലോചനകൾ എന്ന വിഷയത്തിൽ സുധീഷ് കോട്ടോമ്പ്രം സോദാഹരണ പ്രഭാഷണം നടത്തും.
Reactions

Post a Comment

0 Comments