Ticker

6/recent/ticker-posts

മലബാറിക്കസ് ടൂറിസം സെമിനാർ

 പള്ളിക്കര: കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പള്ളിക്കര ബീച്ചിൽ ടൂറിസം സെമിനാർ നടന്നു. ഫെസ്റ്റിവൽ ടൂറിസം, പൈതൃകവും ടൂറിസവും, ടൂറിസം ക്ലബ് രൂപീകരണം എന്നീ വിഷയങ്ങളിലാണ് സെമിനാർ സംഘടിപ്പിച്ചത്. രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. രാവിലെ നടന്ന ഫെസ്റ്റിവൽ  ടൂറിസം എന്ന വിഷയത്തിലുള്ള സെമിനാർ കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘം പ്രസിഡണ്ട് സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ കുമാരൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോക്ടർ എ. അശോകൻ വിഷയാവതരണം നടത്തി. എം. വി.നാരായണൻ, സി. രാജൻപെരിയ, കാട്ടൂർ തമ്പാൻ നായർ, ശിവ രാമൻ മേസ്തിരി, സി. രഘു,  സി. വി.വസന്തകുമാർ, ശശിധരൻ കൊടവലം എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന സെമിനാർ സി. എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ അധ്യക്ഷനായി ബി. ആർ. ഡി.സി.   എം.ഡി. ഷിജിൻ പറമ്പത്ത് വിഷയാവതരണം നടത്തി. സി. ബാലകൃഷ്ണൻ, ലിജോ ജോസഫ്,, എം. ബി. എം. അഷറഫ്, സൈഫുദ്ദീൻ കളനാട്,കെ. ഇ. എ. ബക്കർ, ജി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി കൂടുതൽ വിനോദ യാത്ര നടത്തിയ ചന്ദ്രൻ കാഞ്ഞങ്ങാടിനെ ആദരിക്കുന്ന ചടങ്ങും നടന്നു. ടൂറിസം സെമിനാറിൽ ഉത്സവകാല കലണ്ടർ തയ്യാറാക്കുന്നതിനും പഞ്ചായത്തുകൾ തോറും ടൂറിസം ക്ലബ്ബുകൾരൂപീകരിക്കാനുംതീരുമാനിച്ചു.
Reactions

Post a Comment

0 Comments