അയ്യങ്കാവ് : അയ്യങ്കാവ് വോളി നൈറ്റ് റണ്ണേഴ്സ് ആയി ലഭിച്ച സമ്മാന തുക അപകടത്തിൽ പെട്ടു കിടപ്പിലായ കല്ലുവളപ്പിലെ ശാന്തയുടെ മകൾ ആശയ്ക്ക് ചികിത്സാ ആവശ്യത്തിനായി കൈമാറി.
7 വർഷമായി സമൂഹത്തിൽ കാരുണ്യ പ്രവർത്തനങ്ങളുമായി നില കൊള്ളുന്ന ഇരുപതോളം യുവാക്കളുടെ സംഘമാണ് യുവ കർമ്മ വേദി. നാട്ടിലെ നിരവധി രോഗികൾക്കും സാമ്പത്തികമായി പിന്നോക്കം നിക്കുന്നവർക്കും വര്ഷങ്ങളായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ് യുവ കർമ്മ വേദി
കഴിഞ്ഞ ശനിയാഴ്ച അയ്യങ്കാവിൽ റെഡ് സ്റ്റാർ ക്ലബ്ബ് സംഘടിപ്പിച്ച വോളി നെറ്റിൽ സമ്മാനമായി ലഭിച്ച തുകയാണ് ചികിത്സാ സഹായത്തിനായി കൈമാറിയത്.ചടങ്ങിൽ രക്ഷാധികാരി മണി പാറക്കടവ് തുക കൈമാറി. പ്രസിഡന്റ് അഖിൽ അയ്യങ്കാവ്, ട്രെഷറെർ സുജിത് കാടൻ മൂല, വൈസ് പ്രസിഡന്റ് സജീവൻ വയമ്പ്, രമേശൻ പാറക്കടവ് എന്നിവർ നേതൃത്വം നൽകി.
0 Comments