കാഞ്ഞങ്ങാട്: പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം കുശാൽ നഗറിൽ വച്ച് വാഹന പരിശോധനയ്ക്കിടയിൽ ഹോസ്ദുർഗ് എസ് ഐ വി. മാധവനെ ഭീഷണിപ്പെടുത്തി കൃത്യനിർവ്വഹണം തടയാൻ ശ്രമിച്ചതിനാണ് കേസ്. കാഞ്ഞങ്ങാട് കല്ലൂരാവി റൂട്ടിൽ ഓടിയ വിഘ്നേശ്വര ബസ് ഡ്രൈവർ യൂണിഫോം ധരിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയിരുന്നു. ഇത് അടക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് എസ്.ഐയെ ഭീഷണിപ്പെടുത്തിയത്
തുടർന്നാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്.
0 Comments