Ticker

6/recent/ticker-posts

ഒമ്പത് കള്ളത്തോക്കുകളും വെടിയുണ്ടകളും കടത്തിയ പ്രതികൾ കീഴടങ്ങി

കാഞ്ഞങ്ങാട്: നാടൻ തോക്കുകളും വെടിയുണ്ടകളും തിരകളും കൈവശം വെച്ച കേസിൽ പ്രതികളായ കുന്നുംകൈ സ്വദേശികൾ കോടതിയിൽ കീഴടങ്ങി. ശ്രീധരൻ, രതീഷ്, സതീശൻ എന്നിവരാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ കീഴടങ്ങിയത്.  കഴിഞ്ഞ മാസം 18ന് മൃഗവേട്ടയ്ക്കു ഉപയോഗിക്കുന്ന ആയുധങ്ങളുമായി എത്തിയ സംഘത്തിൽ പെട്ടവരാണ് ഇവർ. കുന്നുംകൈ ഏച്ചി ലാം കയത്തുള്ള  സ്വകാര്യ എസ്റ്റേറ്റിൽ പിക്കപ്പ് വാനിലാണെത്തിയത്. സംഘത്തിൽപ്പെട്ട ചീമേനി പെട്ടിക്കുള്ളിൽ എ കെ വി വിജയനെ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. വനപാലകരെ  കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട വരാണ്  കോടതിയിൽ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു. കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ.അഷറഫ് പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതി' യെ സമീപിച്ചു
Reactions

Post a Comment

0 Comments