കാസർകോട്: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച വിമുക്ത ഭടൻ വാഹനമിടിച്ച് മരണ
പ്പെട്ട കേസ്സിൽ നിർത്താതെ പോയ കർണ്ണാടക രജിസ്ട്രേഷൻ ലോറിയും തമിഴ്നാട് സ്വദേശിയായ ഡ്രൈവറും പിടിയിൽ. 2021 മാർച്ച് 21 ന് പുലർച്ചെ 6 മണിയോടെ തലപ്പാടിയിൽ വെച്ച് മംഗലാപുരം കമ്പനിയിലേക്ക് ജോലിക്ക് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഉദ്യാവർ ഗുത്തു സ്വദേശി ദിനേശ് 42 ന്റെ മരണത്തിനിടയാക്കിയ ലോറിയാണ് കാസർകോട് ഡിവൈഎസ് പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത്.സംവത്തിന് ശേഷം നിർത്താതെ പോയ വാഹനം, പിന്നീട് ഹൈവേയിയുടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പോലിസ് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷവും പ്രതി ഇതേ വാഹനം ഓടിച്ചിരുന്നു കേരളത്തിലേക്ക് കടക്കുമ്പോൾ മറ്റ് ഡ്രൈവർമാരാണ് വാഹനം ഓടിച്ചിരുന്നത്. മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ , സീനിയർ സിവിൽ പോലിസ് ഓഫീസർ രാജേഷ് കിഴക്കും കര, സിവിൽ പോലിസ് ഓഫീസർ നാരായണൻ അമ്പലത്തറ എന്നിവരുടെ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് കേസ്സിൽ ഉൾപ്പെട്ട ലോറി കസ്റ്റഡിയിലെ ടുക്കാനായത്. പ്രതിയായ രാമചന്ദ്രൻ ദുരൈസ്വാമി , 38 സൂറം പട്ടി , ട്രിച്ചി, തമിഴ് നാട് അറസ്റ്റിലായി.
കർണാടകയിൽ പിടിയിലായ പ്രതിയെയും ലോറിയും കാസർകോട്ടെത്തിച്ചു
0 Comments