കാഞ്ഞങ്ങാട്: ബേക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡി പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ബേക്കൽ പൊലിസ് അറസ്റ്റു ചെയ്തതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പൊലീസിലും രണ്ടു കേസുകളെടുത്തു. അരങ്ങലടുക്കത്തെ മണി (45)യാണ് അറസ്റ്റിലായത്. സംഭവത്തിൽ ഏഴ് കേസുകളാണ് നേരത്തെരജിസ്റ്റർ ചെയ്തത്
. കേസിൽ കൂടുതൽ പ്രതികളു ണ്ടെന്ന സംശയത്തിൽ അന്വേ ഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. പോക്സോ പ്രകാരമാണ് കേസെടുത്തത്.അതിനിടെയാണ് 12 വയസുകാരിയുടെ പരാതിയിൽ വെള്ളിയാഴ്ച അമ്പലത്തറ പൊലീസ് രണ്ടു കേസുകളെടുത്തത്. കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടയിലാണ് വിദ്യാർഥിനികൾ ലൈംഗിക ചൂഷണത്തെ കുറിച്ചു വിവരം നൽകിയത്.
0 Comments