കാഞ്ഞങ്ങാട് കടപ്പുറം ശ്രീ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പുനർനിർമ്മാണ കുറ്റിയടിക്കൽ ചടങ്ങും നിധി ശേഖരണം ഉദ്ഘാടനവും ശനിയാഴ്ച നടക്കും.
കാഞ്ഞങ്ങാട്: ദേവി പാദസ്പർശം കൊണ്ട് പരിപാവനമായ കാഞ്ഞങ്ങാട് കടപ്പുറം ശ്രീ കടപ്പുറത്ത് ഭഗവതി ക്ഷേത്ര സന്നിധിയിൽ നടന്ന അഷ്ടമംഗല്യ പ്രശ്നവിധിയിൽ ക്ഷേത്രം ചെമ്പടിച്ച് നവീകരിച്ച് പുനപ്രതിഷ്ഠ നടത്തണമെന്ന് കണ്ടതു പ്രകാരം പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള പുതിയ ക്ഷേത്രത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് ശനിയാഴ്ച രാവിലെ 9.00 മണി മുതൽ 9. 45 വരെയുള്ള ശുഭമുഹൂർത്തത്തിൽ വൈനിങ്ങാൽ പുരുഷോത്തമൻ വിശ്വകർമ്മന്റെ കാർമികത്വത്തിൽ നടത്തപ്പെടും.. കുറ്റിയടിക്കൽ ചടങ്ങിനെ തുടർന്ന് ക്ഷേത്ര പുനർ നിർമ്മാണത്തിന് ആവശ്യമായ നിധി ശേഖരണത്തിന്റെ ഉദ്ഘാടനവും നടക്കും. നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രകമ്മിറ്റി രക്ഷാധികാരി എം. കുഞ്ഞമ്പാടി നിർവഹിക്കും. മുൻകാല ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കും.
0 Comments