കാഞ്ഞങ്ങാട്: അനുജൻ്റെ പറമ്പിൽ നിന്ന് തേങ്ങ പറിച്ചു കൊടുത്ത വിരോധത്തിൽ തെങ്ങ് കയറ്റ തൊഴിലാളിയുടെ ഓട്ടോറിക്ഷയുടെ ചില്ല് ജേഷ്ഠൻ കുത്തി പൊട്ടിച്ചു
ബളാൽ ചെമ്പഞ്ചേരിയിലെ സി.ഉണ്ണി 23 യുടെ ഓട്ടോയുടെ മുൻഭാഗം ചില്ലാണ് കല്ലുകൊണ്ട് കുത്തി പൊട്ടിച്ചത്. 5000 രൂപ നഷ്ടം സംഭവിച്ചു.
ഉണ്ണിയുടെ പരാതിയിൽ ബളാലിലെ ഉമേഷനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
ജിജേഷിൻ്റെ പറമ്പിൽ നിന്ന് തേങ്ങ പറിച്ചു കൊടുത്തതാണ് പ്രകോപനത്തിന് കാരണം. ഞായർ രാവിലെയാണ് സംഭവം
0 Comments