കാഞ്ഞങ്ങാട്: നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് ലോറി പാഞ്ഞ് കയറി നാല് കാറുകൾ തകർന്നു
ഞായർ രാത്രി 12.30ന് കെ എസ് ടി പി റോഡിൽ ഉദുമ എൽ പി സ്ക്കൂളിന് സമീപമാണ് അപകടം
കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി കാറുകളിലിടിക്കുകയായിരുന്നു
ഉദയമംഗലത്തെ മുഹമ്മദ് അംജാദിൻ്റെയും ബന്ധുക്കളുടെയും കാറുകളാണ് തകർന്നത്.അംജാദിൻ്റെ പരാതിയിൽ ലോറി ഡ്രൈവറുടെ പേരിൽ ബേക്കൽ പോലീസ് കേസെടുത്തു
0 Comments