കാട്ടിൽ ഒളിവിൽ കഴിയുന്ന മോഷ്ടാവ് അശോകൻ
രാത്രി ഒടയംചാലിലുമെത്തിയതായി സംശയം. നായ്ക്കയം തട്ടിലെ ഒരു വീടിനു സമീപം രാത്രി എട്ടുമണിയോടെയാണ് കണ്ടത്. പുറത്തെ ചുമരിനോട് ചേർന്ന് നിൽക്കുന്നത് കണ്ട വീട്ടുകാർ ബഹളം വെച്ചപ്പോൾ ഓടി മറയുകയായിരുന്നു. പിന്നീട് നായ്ക്കയം താഴെയും കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
0 Comments