കാഞ്ഞങ്ങാട്:വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസർഗോഡ്, മഹിളാ ശക്തി കേന്ദ്ര, കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ 22 ന് ചൊവ്വാഴ്ച സ്ത്രീധന നിരോധനം, സ്ത്രീകൾക്കായുള്ള വിവിധ സ്കീമുകൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
സമയം: 11സ്ഥലം ഏഴാംമൈൽ
കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ജലസംരക്ഷണത്തിന്റെ ആവശ്യകത
എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ,കോളാഷ് മേക്കിങ് മത്സരം നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 21 ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കു മുൻപായി സൃഷ്ടികൾ മദർ സ്റ്റുഡിയോ ഓടയംച്ചാൽ, കെസിബി ട്രെഡേഴ്‌സ് ഏഴാംമൈൽ എന്നിവിടങ്ങളിൽ എത്തിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റർ, കോളാഷ് എന്നിവയ്ക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകും.. 22 ന് ചൊവ്വാഴ്ച 11 മണിമുതൽ 5 മണിവരെ പോസ്റ്റർ, കോളാഷ് പ്രദർശനം ഏഴാം മൈലിൽ നടക്കും..
0 Comments