കാഞ്ഞങ്ങാട്:കെ.റയിൽ പദ്ധതി ഉടൻ യഥാർത്ഥ്യമാക്കണമെന്ന് കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. കെ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ചന്ദ്രൻ , ജലീൽ കാപ്പിൽ , കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഷാജി എടമുണ്ട പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി കെ.വി.സുരേന്ദ്രൻ - സെക്രട്ടറി, എം.ഗംഗാധരൻ - പ്രസിഡന്റ്, വിവി രാഘവൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു
0 Comments