നീലേശ്വരം : മാറ്റത്തിന്റെ ഉണർത്തു പാട്ടുമായി പെൺകാലത്തിന്റെ കരുത്ത് തെളിയിച്ച് സ്ത്രീശക്തി കലാജാഥ. സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പര്യടനം നടത്തുന്ന കലാജാഥയ്ക്ക് നഗരസഭാ കുടുംബശ്രീ സി ഡി. എസിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം കോവിലകം വളപ്പിൽ ഉജ്ജ്വല സ്വീകരണം.
പെൺകാലം, അത് ഞാൻ തന്നെയാണ് എന്നീ നാടകങ്ങളും ഒരു സംഗീതശില്പവുമാണ് ജാഥാംഗങ്ങൾ അവതരിപ്പിച്ചത്. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കലാപമുണർത്തുന്ന കലാവിരുന്ന് ആസ്വദിക്കാനെത്തിയ സ്ത്രീപങ്കാളിത്തം ശ്രദ്ധേയമായി.
സി.ഡി.എസ് ഓഫീസ് പരിസരത്തു നിന്ന് ജാഥാംഗങ്ങളെ വേദിയിലേക്ക് ശിങ്കാരിമേളത്തോടെ ആനയിച്ചു. ജാഥാസ്വീകരണച്ചടങ്ങ് നഗരസഭാചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി , സ്ഥിരം സമിതി അധ്യക്ഷരായ പി സുഭാഷ്, ടിപി ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരും സി.ഡി. എസ് അംഗങ്ങളും പങ്കെടുത്തു.
0 Comments