കാഞ്ഞങ്ങാട് :കുടിവെള്ളം, ശുചിത്വം നഗര പരിഷ്കരണം എന്നിവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള അവതരിപ്പിച്ചു. ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് കുടുംബശ്രീ വളണ്ടിയർമാരെ ഉപയോഗപ്പെടുത്തി ഫ്രണ്ട് ഓഫീസ് സംവിധാനം തുടങ്ങും. ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് പുറമേ സർക്കാർ നൽകുന്ന ഈ- ഗവർണേഴ്സ് സർട്ടിഫിക്കറ്റ് ഈ ഓഫീസിൽ നിന്ന് ലഭിക്കും നഗരസഭയെ സമ്പൂർണ്ണ തരിശു രഹിത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് കർമ്മ പദ്ധതി ആവിഷ്കരിക്കും. ഇതിൻറെ ഭാഗമായി നിലവിലുള്ള കാർഷിക കർമ്മ സേന വിപുലീകരിക്കും. മുഴുവൻ വാർഡുകളിലും നിന്നും താല്പര്യമുള്ള യുവതി യുവാക്കളെ കണ്ടെത്തി കർമസേന രൂപീകരിക്കും. മുട്ട മാംസം തുടങ്ങിയ ഉൽപ്പന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിൻ്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് മുട്ടക്കോഴി വിതരണം നടത്തും. കുടുംബശ്രീ സംരംഭക യൂണിറ്റുകൾ രൂപീകരിച്ച് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കും. തെരഞ്ഞെടുത്ത കുടുംബശ്രീ യൂണിറ്റുകൾക്ക് കേരള ചിക്കൻ സ്റ്റാളുകൾ അനുവദിക്കും. കോഴി ഇറച്ചിയുടെ അമിത വിലയ്ക്ക് പരിഹാരം കാണാനായി കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതി തുടങ്ങും. ഉൽപാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് എന്ന പേരിൽ നഗരസഭയിൽ കമ്പനി രൂപീകരിക്കും. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പാലുത്പാദനത്തിൽ മിച്ചം വരുന്ന നഗരമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആവിഷ്കരിക്കും. പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ ചീസ്, കട്ടിത്തൈര് തുടങ്ങിയവയുടെ ഉൽപാദനം തുടങ്ങും. നഗരസഭ അനുഭവിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുവാനും നടപടികൾ തുടങ്ങും .നിർമ്മാണം പൂർത്തിയായ വാഴുന്നോറടി കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തനമാരംഭിക്കും. പാലായി ഷട്ടർ കം ബ്രിഡ്ജിൽ നിന്നും പൈപ്പ് ലൈൻ വഴി വാഴുന്നോറടി കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ വെള്ളമെത്തിച്ച് കുടിച്ച് നഗരസഭയുടെ വിവിധ. ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കും. മുൻ നീക്കിയിരുപ്പ് ഉൾപ്പെടെ 76 78 65557 രൂപ വരവും 61 82 14432 രൂപ ചെലവും 14 96 51 1 25 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു ബജറ്റാണ് അവതരിപ്പിച്ചത്. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാത അധ്യക്ഷത വഹിച്ചു
0 Comments