Ticker

6/recent/ticker-posts

നിലേശ്വരത്ത് നടന്നകേരള സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുത്ത നിരവധി കുട്ടികളുടെ പണം മോഷണം പോയി

നിലേശ്വരം:കേരള സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ സെലക്ഷൻ ട്രയലിൽ പങ്കെടുക്കാൻ എത്തിയ നിരവധി കുട്ടികളുടെ പണം നഷ്ടപ്പെട്ടു നീലേശ്വരംഇ എം എസ്സ് സ്റ്റേഡിയത്തിൽ ഇന്ന് തിങ്കൾ നടന്ന സ്കൂൾ. കോളേജ് കുട്ടികൾക്കായി നടത്തിയ വോളിബോൾ. ഫുട്ബോൾ. അത് ലറ്റിക്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയിലിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളുടെ പണമാണ് നഷ്ടപ്പെട്ടത്. ഗ്രൗണ്ടിൽ നടന്ന കായിക ക്ഷമത ടെസ്റ്റ്  5 കായിക ഇനങ്ങൾ ചെയ്ത് തളർന്ന് അവശനായി തിരികെ യെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പല കുട്ടികളും പണം മോഷണം പോയ വിവരമറിഞ്ഞത്.
500 ഓളം കുട്ടികൾ പരിശിലനത്തിനെത്തിയിരുന്നു. ഗ്രൗണ്ട് പരിസരത്ത് കുട്ടത്തോടെയാണ് ബാഗുകൾ സൂക്ഷിച്ചിരുന്നത്. പണം നഷ്ടപ്പെട്ട കുട്ടികൾ കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.
Reactions

Post a Comment

0 Comments