Ticker

6/recent/ticker-posts

പാറപ്പള്ളി ഗുരുപുരത്ത് റോഡ് മുറിച്ചുകടന്ന് കൂറ്റൻ പെരുമ്പാമ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളിലൊന്നാകാൻ സാധ്യതയെന്ന് വനപാലകർ ,ദ്യശ്യം വ്യാജമെന്നും അഭിപ്രായം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ പാറപ്പള്ളി ഗുരുപുരത്ത് റോഡ് മുറിച്ചുകടക്കുന്ന കുറ്റൻ പെരുമ്പാമ്പിൻ്റെ വീഡിയോ ദൃശ്യം വൈറലായി വീഡിയോ ഗുരു പുരത്ത് നിന്നാണെന്ന് വനപാലകർക്ക് ഉറപ്പില്ല. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ പെരുമ്പാമ്പുകളിൽ ഒന്നാകാൻ സാധ്യതയുണ്ടെന്ന് വനപാലകർ കരുതുന്നു.
ഏറെ നീളമുള്ള പെരുമ്പാമ്പിൻ്റെ റോഡ് മുറിച്ചുകടക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്
100 കിലോ ഭാരവും നാല് മീറ്ററോളം നീളവുമുള്ള പെരുമ്പാമ്പാണ് ഇത് വരെ വലുതായി കണ്ടെത്തിയിട്ടുള്ളത്.ദ്യശ്യത്തിലുള്ള പെരുമ്പാമ്പിൻ്റെ ഭാരം ഊഹിക്കാൻ സാധിക്കില്ല. ദൃശ്യത്തിലെ പെരുമ്പാമ്പിൻ്റെനീളം 4 മീറ്റർ വരെയുണ്ടാകാമെന്ന് വീഡിയോനിരിക്ഷിച്ച കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫ് ഉത്തരമലബാറിനോട് പറഞ്ഞു.കോഴി.ആടുകൾ, പൂച്ചകളാണ് ഇഷ്ടഭക്ഷണമെന്നതിനാൽ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പുകളെ കാണും എന്നാൽ വൈറലായ വീഡിയോ ആരാണ് പകർത്തിയതെന്നതിൽ വ്യക്തതയില്ല. ഗുരുപുരത്ത് നിന്ന് പകർത്തിയതാണെന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള വാർത്തയെങ്കിലും ഇതിന് വ്യക്തമായ സ്ഥിരീകരണമില്ല ദൃശ്യം ഗുരുപുരത്തേത് തന്നെയെങ്കിൽ വലിയ സംഭവമെന്ന് തന്നെ പറയാം ഗുരുപുരത്തെ ദൃശ്യമല്ലെന്നും വീഡിയോ വ്യാജമാണെന്നും വായനക്കാർ അഭിപ്രായപ്പെടുന്നുണ്ട്
Reactions

Post a Comment

0 Comments