അജാനൂർ :പഞ്ചായത്തിലെ കൊത്തിക്കാൽ മുട്ടുന്തല റോഡിനോടനുബന്ധിച്ച് പുതിയ റോഡിന് വേണ്ടി സ്വകാര്യ വ്യക്തികൾ പഞ്ചായത്തിന് വിട്ടുനൽകിയ ഭൂമിയിൽ നിന്ന് വാർഡ് മെംബറുടെ നേതൃത്വത്തിൽ കഴിഞ്ഞ 28 ന് മണൽ കുഴിച്ചെടുത്ത സംഭവം വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.പി..എം.കൊളവയൽ ലോക്കൽ കമ്മറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.പഞ്ചായത്തിൻ്റെ ഭുമിയും റോഡും സംരക്ഷിക്കേണ്ട മെംബർ
ഇതിന് നേതൃത്വം നൽകിയത് പ്രതിഷേധാർഹമാണ്. യോഗത്തിൽ പി.കെ.കണ്ണൻ അദ്ധ്യക്ഷം വഹിച്ചു. കാറ്റാടി കുമാരൻ, എം.വി.നാരായണൻ എന്നിവർ പ്രസംഗിച്ചു.
0 Comments