Ticker

6/recent/ticker-posts

പുതു തലമുറ മഹാത്മാഗാന്ധിയെ കുറിച്ച് പഠിക്കണം: ജില്ലാ പോലീസ് മേധാവി

കാസർകോട്:രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികം ആഘോഷിക്കുമ്പോൾ എല്ലാവരും  മഹാത്മാ ഗാന്ധിയെ കുറിച്ചും ചരിത്രത്തെ കുറിച്ചും ബോധവന്മാർ ആകണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് ജില്ലാതല ഉദ്‌ഘാടന പരിപാടിയുടെ ഭാഗമായി കർമന്തോടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച  ട്രാവൽ ബ്രഷ് ചിത്ര, ചരിത്ര പ്രദർശനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പോലീസ് മേധാവി.  മഹാത്മാ ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ചു പഠനകാലത്ത് എല്ലാവരും മനസിലാക്കിയിരുന്നു. എന്നാൽ പുതു തലമുറ സ്വാതന്ത്ര്യ സമര ചരിത്രത്തിന്  വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.. എല്ലാം ഒരു നേരം പോക്ക് എന്ന നിലയിൽ വിമർശനബുദ്ധിയോടെ കാണുകയാണ്. ഗാന്ധിജിയെ പോലുള്ളവരെ പോലും വിമർശിക്കുന്നതിന് പുതുതലമുറയ്ക്ക് എളുപ്പമാണ്. സ്വത്രന്ത്ര്യ സമര കാലഘട്ടത്തെ നമ്മൾ തിരിച്ചറിയണം. അഹിംസയായിരുന്നു അദ്ദേഹത്തിന്റെ വഴി. അത് സ്വാംശീകരിക്കാൻ കഴിഞ്ഞാൽ രാജ്യത്തു തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. സമൂഹത്തിൽ പലവിധ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനാൽ  ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. എല്ലാ അധാർമിക പ്രവർത്തനങ്ങളെയും അ കറ്റണമെന്നും അതിന് ചരിത്രത്തെ കുറിച്ച് ബോധവന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജി മാത്യു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ബി കെ നാരായണൻ, സ്മിത പ്രിയരഞ്ജൻ, പി.സവിത, കാറഡുക്ക പഞ്ചായത്ത് സ്ഥിരം
സമിതി ചെയർമാൻ കെ മുഹമ്മദ് നാസർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.യശോദ, കെ.നളിനി എന്നിവർ സംബന്ധിച്ചു. ചിത്രകാരന്മാരായ ചന്ദ്രൻ മാട്ടുമ്മൽ, ഷൈജു കെ മാലൂർ . വിപിൻ ഇരിട്ടി സംസാരിച്ചു ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments