Ticker

6/recent/ticker-posts

പുരം കുളി ദിവസം അവധി പ്രഖ്യാപിക്കണം: തിയ്യക്ഷേമ സഭ

നീലേശ്വരം : ഉത്തരമലബാറിലെ  പ്രധാന ഉത്സവമായ പുരോത്സവം എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിയും  വീടുകളിലും പുരോത്സവത്തിന്റെ ഭാഗമായി ആചാര ചടങ്ങുകൾ നടക്കുന്നതിനാൽ അവധി പ്രഖ്യാപിക്കണമെന്ന് തിയ്യക്ഷേമസഭ. പൂരോത്സവത്തിന് അവസാന നാൾ ആണ് പൂരംകുളി എന്ന അതിപ്രധാന ചടങ്ങ് പൂരംകുളി ദിവസം എല്ലാ ജനവിഭാഗങ്ങളും  ക്ഷേത്രങ്ങളിൽ പൂരംകുളിയെന്ന ഭക്തിനിർഭരമായചടങ്ങ് വീക്ഷിക്കാൻ എത്തും ഉത്തര മലബാറിലെ വിശ്വാസി സമൂഹത്തെ ഇത്രകണ്ട് സ്വാധീനിക്കുന്ന പൂരോത്സവത്തിന്റെ പൂരംകുളി ദിവസം സർക്കാർ  പ്രാദേശികാമായി അവധി പ്രഖ്യാപിക്കണം . ആവശ്യത്തിനും അനാവശ്യത്തിനും    അവധികൾ പ്രഖ്യപിക്കുന്നു. പൂരം കുളി ദിവസം അവധി പ്രഖ്യാപിച്ചെങ്കിൽ ഉത്തരമല മലബാറിലെ ജനസമുഹത്തിന്  ആശ്വസമാകും.
  പുരംകുളി ദിവസം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ജില്ലാ ഭരണകൂടം പ്രാദേശികപൊതു അവധി പ്രഖ്യപിക്കണമെന്ന് തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി ജനറൽ കൺവിനർ  വിനോദൻ തുരുത്തി  അറിയിച്ചു.
Reactions

Post a Comment

0 Comments