Ticker

6/recent/ticker-posts

സിസി ടിവിയുടെ ഹാർഡ് ഡിസ്ക് കൈക്കലാക്കിയ ശേഷം വീട്ടുമുറ്റത്ത് നിന്ന് കാർ കവർച്ച ചെയ്തു

ഉദുമ: വീട്ടിലെ സിസിടിവി യുടെ ഹാർഡ് ഡിസ്ക് കൈക്കലാക്കിയതിനുശേഷം മുറ്റത്തു നിർത്തിയിട്ട കാർ കവർന്നു. മുദിയ ക്കാലിലെ സുകൃതി യിൽ സുനിൽ കുമാറിൻറെ വീട്ടിലാണ് മോഷണം. കഴിഞ്ഞദിവസമാണ് സംഭവം. ഈ വീട്ടിൽ ആരും താമസം ഇല്ല. വീടിൻ്റെ അടുക്കളവാതിൽ തകർത്താണ് അകത്തുകടന്നത്. വാതിലിൻ്റെ പൂട്ടും ഇരുമ്പ് പട്ടയും  തകർത്താണ് അകത്ത് കടന്നത്. മുറിയിൽ സൂക്ഷിച്ച വാഹനത്തിൻ്റെ താക്കോലും സിസിടിവി ഹാർഡ് ഡിസ്കും എടുക്കുകയായിരുന്നു. അതിനുശേഷമാണ് പുറത്ത് നിന്നും നകാർ കവർന്നത്.  ഗെയ്റ്റ് തകർത്ത ശേഷം കാർ കടത്തിക്കൊണ്ട് പോവുകയായിരുന്നു.  അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണുള്ളത്. ബേക്കൽ ഇൻസ്പെക്ടർ യുപി യുപി വിപിനിൻ്റെ  നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. വിദേശത്ത് ആഡംബര കപ്പലിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് സുനിൽ.   സമീപത്തു തന്നെയാന്ന് ന ഭാര്യ വീട്. ഇവിടെനിന്നും മക്കളെത്തിയാണ് വീട്    തുറക്കുന്നത്. പിന്നീട് കാർ  സ്റ്റാർട്ടാക്കിയ ശേഷമാണ്  തിരിച്ചു' പോകാറുള്ളത്   ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കാർ കാണാതായ വിവരമറിയുന്നത്.
Reactions

Post a Comment

0 Comments