കാഞ്ഞങ്ങാട്: പൊലീസും നാട്ടുകാരും വ്യാപകമായി തിരയുന്നതിനിടയിലും മുങ്ങി നടക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസിനെയും നാട്ടുകാരെയും വെട്ടിച്ച് ഒരു വീട്ടിലെത്തി ഭക്ഷണസാധനങ്ങൾ ശേഖരിച്ചു മടങ്ങി. വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്നതുൾപ്പെടെ അടുത്തകാലത്ത് നിരവധി കവർച്ചകൾ നടത്തിയ മടിക്കൈ കാഞ്ഞിരപ്പൊയിൽ കറുക വളപ്പിലെ അശോകനാണ് മടിക്കൈ നാന്തൻ കുഴിയിലെ സുനിലിൻ്റെ വീട്ടിലെത്തിമിച്ചർ, റസ്ക്കുൾപ്പെടെ ബേക്കറി സാധനങ്ങളും വാങ്ങി കാട്ടി ലേക്കു മടങ്ങിയത്. പൊലീസ് വിവിധ സംഘങ്ങളുണ്ടാക്കി തിരച്ചിൽ നടത്തുന്നതിനിടയിലാണ് കണ്ണുവെട്ടിച്ചു തിങ്കൾ രാവിലെ 6 മണിക്കുള്ള വരവ്
. കാഞ്ഞിരപ്പൊയിലിലെ വിജിതയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചാണ് സ്വർണ്ണാഭരണങ്ങൾ കവർന്നത്. തായന്നൂർ കറുക വളപ്പിലെ പ്രഭാകരനെ വീട്ടിൽനിന്നും ആഭരണങ്ങൾ പണവും കവർന്നത് അശോകർ തന്നെയാണ്.കൂട്ടുപ്രതി ബന്തടുക്കയിലെ ബസ് ജീവനക്കാരൻ മഞ്ചുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാട്ടിൽ താവളമൊരുക്കി കഴിഞ്ഞിരുന്ന ഇരുവരും പൊലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഓടി രക്ഷപ്പെടുന്നതിനിടടയിലാണ് മഞ്ചുനാഥിനെ പിടികൂടിയത് അശോകൻ ഓടി മറയുകയായിരുന്നു. ഒരാഴ്ചയിൽ കൂടുതലായി അശോകൻ കാട്ടിനുള്ളിലാണ് കഴിയുന്നത്.കാടളക്കി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇതിനിടയിലാണ് നാട്ടിലിറങ്ങിയത്.പ്രതിയെത്തിയ വിവരം വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിങ്കൾ രാവിലെ മുതൽ പോലിസും നാട്ടുകാരും റബ്ബർ തോട്ടങ്ങളിലും കാട്ടിലും തിരച്ചിൽ തുടരുന്നു
0 Comments