Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ കാഞ്ഞങ്ങാട്ട് മുൻകാല നേതാക്കളുടെ നേതൃസംഗമം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: : ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു  മുൻ ജില്ലാ സെക്രട്ടറി കെ. വി. കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷനായി.മുൻ ഭാരവാഹികളായ എം. വി. നാരായണൻ, ടി. വി. കരിയൻ, ബാനംകൃഷ്ണൻ, വി. വി. രമേശൻ, മൂലക്കണ്ടം പ്രഭാകരൻ, എ. കെ. ആൽബർട്ട്,അഡ്വ. പ്രദീപ്‌ ലാൽ, കെ. രാജ്‌മോഹൻ, ഒ. മോഹനൻ, പി. കുഞ്ഞിക്കേളു, എ. വി. സഞ്ജയൻ, പി. രാധാകൃഷ്ണൻ, ശിവജി വെള്ളിക്കോത്ത്, പി. കെ. നിഷാന്ത്, രതീഷ് നെല്ലിക്കാട്ട്, പ്രിയേഷ്. എൻ, വിപിൻ കാറ്റാടി എന്നിവരെ പരിപാടിയിൽ ആദരിച്ചു.അഡ്വ. പി. അപ്പുക്കുട്ടൻ, കെ. സബീഷ്, ഹരിത നാലപ്പാടം എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഗസൽ മാന്ത്രികൻ അലോഷി പയ്യന്നൂരിന്റെ ഗസൽ സന്ധ്യയും നടന്നു.
Reactions

Post a Comment

0 Comments