അമ്പലത്തറ: കോവിഡ് അതിരുക്ഷമായി പടർന്ന് പിടിച്ചതിനെ തുടർന്ന് മെയ് 12 മുതൽ 16 വരെ തിയ്യതിയിലേക്ക് മാറ്റി വെച്ച പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിൻ്റെ രണ്ടാം ഘട്ട പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറിയും ഉറൂസ് കമ്മിറ്റി കൺവീനറുമായ എ, മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഹാജി കെ, അബൂബക്കർ മാറ്റർ പ്രചരണ കമ്മിറ്റി കൺവീനർമാരായ നാസർ മയൂരി ,
റഹ് മാൻ അമ്പലത്തറ എന്നിവർക്ക് പ്രചരണ ബോഡ് കൈ മാറികൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. മമ്മി മൗലവി മഖാം സിയാറത്തിന് നേത്രത്വം നൽകി. ജമാഅത്ത്, ഉറൂസ് കമ്മിറ്റി ഭാരവാഹികൾ മെമ്പർമാർ ,നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
നാസർ മയൂരി സ്വഗതവും.റഹ്മാൻ അമ്പലത്തറ നന്ദിയും പറഞ്ഞു.
0 Comments