കാഞ്ഞങ്ങാട് :സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹനങ്ങൾ വിൽക്കുന്ന കടയ്ക്കു നേരെ ആക്രമം. കിഴക്കുംകരയിലെ വെൽക്കം യൂസ്ഡ് ടൂ വീലർ ഷോപ്പിലാണ് ആക്രമണം. കടയ്ക്കകത്തു കയറി ജീവനക്കാരൻ പാണത്തൂർ ബാപ്പുങ്കയത്തെ പി.എച്ച് മുനീറിനെ മർദ്ദിച്ചശേഷം 19,000 രൂപയും മൊബൈൽ ഫോണും തട്ടിപ്പറിച്ചു. കസേരകളും മേശകളും തകർക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ജംഷീർ ഉൾപ്പെടെ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments