Ticker

6/recent/ticker-posts

പൊട്ടിത്തെറിയിൽ അതിഞ്ഞാൽ നടുങ്ങി, സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കാഞ്ഞങ്ങാട്: അർദ്ധരാത്രിയിലുണ്ടായ തീപിടുത്തത്തെ തുടർന്നുള്ള പൊട്ടിത്തെറിയിൽ അതിഞ്ഞാൽ അപ്പാടെ നടുങ്ങി. കാർഗ്യാരേജിനകത്തുണ്ടായ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അത്യുഗ്രശബ്ദമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം കിലോമീറ്റർ ദൂരം ശബ്ദം മുഴങ്ങി. കെട്ടിടങ്ങൾ അപ്പാടെ കുലുങ്ങി.ഗ്യാരേജ് കെട്ടിടം  കത്തിയമർന്നു പത്തിലേറെ കാറുകളും വർക്ക്ഷോപ്പ് ഉപകരണങ്ങൾ പൂർണ്ണമായി അഗ്നിവിഴുങ്ങി. തൊട്ടടുത്ത നിരവധി കെട്ടിടങ്ങൾക്കും വീടുകളുടെ ജനാലച്ചില്ലുകൾ ഉൾപ്പെടെ തകർന്നു.സമീപത്തെ 4 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. ആറ് ഫയർഎഞ്ചിനുകൾ ,പോലിസ് സേന, നൂറിലേറെ നാട്ടുകാർ ഒപ്പം ചേർന്ന് രണ്ടര മണിക്കൂർ പരിശ്രമിച്ച് പുലർച്ചെ 3 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഈ സമയം കെ എസ് ടി പി റോഡിൽ നിന്ന് വാഹനഗതാഗതം വഴി തിരിച്ച് വിട്ടു. തീപിടുത്തകാരണം ഇനിയും വ്യക്തമായില്ലെങ്കിലും സി സി ടി വി ദൃശ്യം ഉത്തരമലബാറിന് ലഭിച്ചു സമീപത്തെറിയാസിൻ്റെ വീട്ടിലും കെട്ടിടത്തിലും സ്ഥാപിച്ച സി സി ടി വി യിൽ നിന്നുള്ള രണ്ട് വീഡിയോ ദൃശ്യമാണുള്ളത്.പെട്ടന്ന് കെട്ടിടം കുലുങ്ങി പുകപടലങ്ങൾ പൊങ്ങി തീ ആളിക്കത്തുന്ന ദൃശ്യമാണുള്ളത്
അർദ്ധരാത്രി തീപിടുത്ത വാർത്ത ഉത്തര മലബാർ പുറത്തുവിട്ടത് മുതൽ പതിനായിരങ്ങൾ ഉത്തര മലബാർ വെബ്സൈറ്റിൽ വാർത്ത വായിച്ചു
Reactions

Post a Comment

0 Comments