വെള്ളി രാവിലെ ഉജ്ജ്വല സ്വീകരണമാണ് റെയിൽവെ സ്റ്റേഷനിൽ നൽകിയത്പ്രൊഫസർ എ.പി.അബ്ദുൾ വഹാബെത്തിയതോടെ അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവേശത്തിലായി.
ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട പ്രൊഫസർ എ.പി.അബ്ദുൾ വഹാബ് ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന ഐ എൻ എൽ ജില്ലാ നേതൃസംഗമത്തിൽ പങ്കെടുക്കുന്നതിനായാണെത്തിയത്
സംഗമത്തിൽ കഴിയുന്നത്ര നേതാക്കളെ പങ്കെടുപ്പിക്കാൻ ശ്രമമുണ്ട്.
ഐ എൻ എല്ലിൽ നിന്നുള്ള കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ,കൗൺസിലർമാരായ നജ്മ റാഫി, ഫൗസിയ ഷെരീഫ്എന്നിവർ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കുന്നുണ്ട്.
മൂന്ന് പേരിൽ ഒരാൾ ഇന്നത്തെ വഹാബ് പക്ഷ നേതൃസംഗമത്തിൽ സംബന്ധിക്കില്ലെന്ന് ഉത്തരമലബാറിന്സൂചന നൽകി.
മുൻ നഗരസഭ വൈസ് ചെയർപേഴ്സൺ സുലൈഖയേയും ബിൽ ടെക്കിനെയും മറ്റ് കൗൺസിലർമാരെയും ക്ഷണിച്ചിട്ടുണ്ടെന്നും അനുകൂല സമീപനമാണുണ്ടായതെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു
0 Comments