ബദിയടുക്ക :അർത്തിപള്ളത്ത് താമസിക്കുന്ന വിശാലാക്ഷിയുടെയും മൂന്ന് മക്കളുടേയും ദുരിതം നേരിട്ടു കണ്ടജനമൈത്രി പോലീസ് സഹായഹസ്തവുമായെത്തി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനൂപ് മഹേഷ് എന്നിവർ കുടുംബത്തിന്റെ ദുരവസ്ഥ ബദിയടുക്ക എസ് ഐ വിനോദ് കുമാറിനെ അറിയിക്കുകയും സാമൂഹ്യ പ്രവർത്തകൻ ഹനീഫ യോടൊപ്പം ജനമൈത്രി പോലീസ് സ്ഥലത്തെത്തി നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു. ഒറ്റമുറി വീട്ടിൽ മൂന്ന് മക്കളോടൊപ്പം പേടിച്ച് അന്തിയുറങ്ങുന്ന വിശാലാക്ഷിയുടെ ദുഃഖവും ദുരവസ്ഥ പുറം ലോകമറിയുന്നത് ജനമൈത്രി പോലീസെത്തുമ്പോഴാണ്. ശുചി മുറിയോ കിണറോ ഇല്ലാത്ത കുടുംബം സ മി പത്തുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്, പ്രായപൂർത്തിയായ പെൺകുട്ടി യുള്ള ഒറ്റമുറി വീട്ടിൽ ശുചി മുറി പോലുമില്ലാത്തത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.. സാമൂഹ്യ പ്രവർത്തകനായ ഹനീഫ് ഇടപെട്ട് ശുചി മുറി നിർമിക്കുന്നതിനു പ്രാരംഭ നടപടികളാരംഭിച്ചു. കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് അന്നടുക്കയിൽ ഉള്ള ഹാരിസ് കുഴൽകിണർ നിർമ്മിച്ച് നൽകാൻ ജനമൈത്രി പോലീസുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് അറിയിച്ചു. പ്രാഥമിക ആവശ്യങ്ങൾക്കുള്ള പരാതികൾക്ക് ബദിയടുക്ക ജനമൈത്രി പോലീസ് പരിഹാരം കണ്ടെത്തി അടച്ചുറപ്പുള്ള വീട് എന്ന വിശാലാക്ഷി യുടെയും മക്കളുടെയും സ്വപ്നം പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ജനമൈത്രി പോലീസ് ശ്രമിക്കുന്നുണ്ട്. വിശാലാക്ഷി യുടെ വീട് എസ്ഐ വിനോദ് കുമാർ ബീറ്റ് ഓഫീസർമാരായ അനൂപ്,മഹേഷ് സാമൂഹ്യ പ്രവർത്തകരായ ഒ.പി ഹനീഫ,ഹാരിസ് അന്നടുക്ക സന്ദർശിച്ചു
0 Comments