Ticker

6/recent/ticker-posts

ലഹരിക്കെതിരെ ജാഗ്രതാ സമിതിയുമായി പോലീസ്

മടിക്കൈ:ഒരു നാടിന് ലഹരിയിൽ നിന്നും സംരക്ഷണം നൽകാൻ ജാഗ്രതാ സമിതി രൂപീകരിച്ച് ഹോസ്ദുർഗ് ജനമൈത്രി പോലീസ്. സ്റ്റേഷൻ പരിധിയിൽ ലഹരിക്കെതിരെ നടത്തി വരുന്ന കൂടെയുണ്ട് പദ്ധതിയുടെ ഭാഗമായാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. മുണ്ടോട്ട് റെഡ്സ്റ്റാർ ക്ലബ്ബിൽ ജാഗ്രതാ സമിതി രൂപീകരണയോഗത്തിന്റെയും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിന്റെയും ഉദ്ഘാടനം ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. പി ഷൈൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ അബ്ദുൾ റഹ്‌മാൻ അധ്യക്ഷനായിരുന്നു.വാർഡ് മെമ്പർ പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത് കുമാർ, എം സുരേന്ദ്രൻ,അബ്ദുൾ അസീസ് അമാനി, രാജൻ വി ടി, അബ്ദുൾ സലാം, കെ ഗോപാലൻ, അബ്ദുള്ള, സതീശൻ എന്നിവർ സംസാരിച്ചു.ബോധവൽക്കരണ ക്ലാസിലും ജാഗ്രതാ സമിതി രൂപീകരണ യോഗത്തിലും സ്ത്രീകളും വിദ്യാർത്ഥികളും യുവജനങ്ങളും ഉൾപ്പെടെ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.ലഹരിയുടെ ഉപയോഗത്തിന് കടി ഞ്ഞാൺ ഇടുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ യുവതലമുറയെ നേർദിശയിലേക്ക് നയിക്കാമെന്നും പോലീസ് കണക്കു കൂട്ടുന്നു. വരും ദിവസങ്ങളിൽ സ്റ്റേഷൻ പരിധിയിലെ മറ്റിടങ്ങളിലേക്കും ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Reactions

Post a Comment

0 Comments