Ticker

6/recent/ticker-posts

നീലേശ്വരം കല്ല്യാണമണ്ഡപം ദേശീയ പാത വികസനത്തിന് വഴിമാറി

നീലേശ്വരം:കല്ല്യാണങ്ങള്‍ അപൂര്‍വ്വമായി മാത്രം നടന്ന കല്ല്യാണ മണ്ഡപമാണെങ്കിലും നീലേശ്വരത്തിന്‍റെ പ്രധാന അടയാളങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന നീലേശ്വരം കല്ല്യാണ മണ്ഡപം. 
       ഇപ്പോഴത്തെ നീലേശ്വരം നഗരസഭാ പരിധി  ഉള്‍ക്കൊള്ളുന്ന നീലേശ്വരം പഞ്ചായത്ത് രൂപപ്പെട്ടതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എന്‍.കെ. കുട്ടേട്ടന്‍റെ കാലത്ത് 1977 ലാണ് കല്ല്യാണ മണ്ഡപത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.  

1979 ല്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കയ്യൂര്‍ ഗോപാലന്‍റെ  അദ്ധ്യക്ഷതയില്‍ സംസ്ഥാന പഞ്ചായത്ത് ഡയറക്ടറായിരുന്ന എം. സുബ്ബയ്യനാണ്  കല്ല്യാണ മണ്ഡപത്തിന്‍റെയും ഷോപ്പിംഗ് കോംപ്ലക്സിന്‍റെയും ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത്.
 
43 വര്‍ഷങ്ങള്‍ക്ക് ശേഷം നാഷണല്‍ ഹൈവേ വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുമാറ്റപ്പെടുന്ന നീലേശ്വരം കല്ല്യാണമണ്ഡപം ചരിത്രത്തിന്‍റെ ഭാഗമായി മാറുകയാണ്.
Reactions

Post a Comment

0 Comments