രണ്ട് പോക്സോ വകുപ്പുകളിലായി 20 വർഷം വീതം 40 വർഷം തടവുണ്ട് ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി 2012 ജൂൺ മാസം മുതൽ 2018 ജൂൺ മാസം വരെയുള്ള കാലയളവിൽ ബാര ഗ്രാമത്തിൽ കൂളിക്കുന്നു എന്ന സ്ഥലത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതി 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതി പല തവണകളിലായി ലൈംഗികക്രമണം നടത്തിയെന്നാന്ന് കേസ്
പ്രതി അഷ്‌റഫ് എന്നകണ്ണൻ എന്നരവി, മണിയാരംകൂടി, കാഞ്ചിയർ ഗ്രാമം, ഇടുക്കി സ്വദേശിയാണ് കൂളിക്കുന്നു താമസത്തിനെത്തുകയായിരുന്നു. സെക്ഷൻ 376(3),376(2)(n),376(2)(f) IPC& 6r/w 5(l),6 r/w5(n) പോക്സോ വകുപ്പ് പ്രകാരം 20 വർഷം വീതം കഠിന തടവും 75000രൂപ വീതം പിഴയും , പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം സാധാരണ തടവും, സെക്ഷൻ 10 r/w9(m) പോക്സോ വകുപ്പ് പ്രകാരം 7 വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം സാധാരണ തടവും അനുഭവിക്കാനാണ് . 30 ന് ഇന്ന് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ്‌കുമാർ. സി ശിക്ഷ വിധിച്ചത് കാഞ്ഞങ്ങാടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിധിയായി.
കേസന്വേഷണം നടത്തി കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത് അന്നത്തെ മേല്പറമ്പ എസ് ഐ ആയിരുന്ന ഇപ്പോഴത്തെ കുമ്പള പോലീസ് ഇൻസ്പെക്ടർ പ്രമോദ്. പി ആയിരുന്നു പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പി.ബിന്ദു ഹാജരായി 28 സാക്ഷികളെ കോടതി വിസ്തരിച്ചു പെൺകുട്ടി സ്ക്കൂളിൽ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പോലീസിലെത്തിയതും ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തു വരികയും ചെയ്തത്.
0 Comments