Ticker

6/recent/ticker-posts

പനത്തടിയിൽ മകളെകൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട് പനത്തടിയിൽ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ കെട്ടിത്തൂങ്ങി ജീവനൊടുക്കി പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ട മലയിലെ വിമല കുമാരിയാണ് 58 മകൾ രേഷ്മ 28 യെ കൊലപ്പെടുത്തി അടുക്കളയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത് ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്
 ഓട്ട മലയിലെ രഘുനാഥിൻ്റെ ഭാര്യയാണ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ വിമലകുമാരി മകളെ വീട്ടിനകത്ത് മുറിയിൽ മരിച്ച നിലയിലും അമ്മയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു രാജപുരം പോലീസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട് കൊല്ലപ്പെട്ട മകൾ രേഷ്മ എൻഡോസൾഫാൻ ബാധ്യതയാണ് മകളെ കൊലപ്പെടുത്തി വിമല കുമാരി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടിയിട്ടുണ്ട്
Reactions

Post a Comment

0 Comments