അമ്പലത്തറ: പാറപ്പള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന പാറപ്പള്ളി വലിയുല്ലാഹി മെമ്മോറിയൽ ഇസ്ലാമിക് അക്കാദമിയുടെ ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.
എം, ഹസൈനാർ ഹാജി പറക്കളായി അദ്ധ്യക്ഷതവഹിച്ചു. സമസ്ത വൈ: പ്രസിഡണ്ട് യുഎം അബ്ദുൽ റഹിമാൻ മുസലിയാർ, അലവി കുട്ടി ഒളവട്ടൂർ, അലവി കുട്ടിഹാജിമാട്ര,ഉസ്താദ് അബ്ദുൽ ഗഫൂർ ദാരിമി സ്ഥാപനത്തെ പരിചയപ്പെടുത്തി.ഉസ്താദ് ഹസ്സൻ അർശദി, ഹാജി കെ അബൂബക്കർ മാസ്റ്റർ, സ്വാലിഹ് വൈറ്റ് ഹൗസ്, ടി എ ഹമീദ്, അബ്ദുൽ റഹിമാൻ ബാഖവി, കെ എ, ഹമീദ് ഹാജി, എം കെ, ഹസൈനാർ, കെ എം, അബ്ദുൽ റഹിമാൻ സുന്നി മഹൽ ഫഡറേഷൻ മൺഡലം പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഒ ടയൻഞ്ചാൽ, വൈസ് പ്രസിഡണ്ട് മുസ്തഫ തായന്നൂർഎന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
എ, മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും
മുസ്തഫ പാറപ്പള്ളി നന്ദിയും പറഞ്ഞു.
0 Comments