കാസർകോട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ആലപ്പുഴയിലുണ്ടായ പോലീസ് നടപടികളിൽ പ്രതിഷേധിച്ച് കാസർകോട്ട് പ്രകടനം നടത്തിയ നേതാക്കളടക്കം 30 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പേരിൽ സംഘടിച്ച് പ്രകടനം നടത്തിയതിനും മാർഗതടസ്സമുണ്ടാക്കിയെന്നതിനും കാസർകോട് പോലീസ് കേസ് റജിസ്ട്രർ ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡൻറ് മുഹമ്മദ് മഞ്ചത്തടുക്ക, ബഷീർ നെല്ലിക്കുന്ന്, ഷഹനവാസ് അണങ്കൂർ, നൗഷാദ് ചൂരി, ലത്തീഫ് ഏരിയാ ലടക്കമുള്ളവർക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച വൈകീട്ട് പുതിയ ബസ് സ്റ്റാൻ്റിൽ നിന്ന് പഴയ ബസ് സ്റ്റാൻ്റ് വരെയായിരുന്നു പ്രകടനം
0 Comments