പുടംങ്കല്ല് സ്വദേശി ജോസ് ജോസഫ് ആണ് രാജപുരം പോലീസിൻ്റെ പിടിയിലായത്.
ഇന്ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചുള്ളിക്കര കനറാ ബാങ്കിന് മുൻവശം ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെയാണ് പിടി വീണത്. ചൂതാട്ടത്തിനു പയോഗിച്ച കടലാസുകളും 10580 രൂപ മൊബൈൽ ഫോണും പിടികൂടി.പോലിസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി കയ്യോടെ പിടിയിലായത്. കേരള ലോട്ടറിക്ക് സമാന്തരമായാണ് വാട്സാപ്പിലൂടെ ചൂതാട്ടം നടത്തിയതെന്ന് പോലീസ് പറഞ്ഞു
0 Comments