Ticker

6/recent/ticker-posts

ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച കേസിൽ മൂന്ന് പ്രതികളെയും കോടതി പോലിസ് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട് :ഷവർമ കഴിച്ച് പെൺകുട്ടി മരണപ്പെട്ട കേസിൽ റിമാൻറിലായ മൂന്ന് പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചന്തേര പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു 
ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഷർമ സ്ഥാപന ജീവനക്കാരായ സ്ഥാപനത്തിന്റെ മാനേജർ പടന്നയിലെ ടി. അഹമ്മദ് 48 മംഗളൂരു സ്വദേശി അനസ് ഘർ 58 നേപ്പാൾ സ്വദേശി സന്ദേശ് റായ് 38 എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്
രണ്ട് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കോടതി വിട്ടുകൊടുത്തത് കേസിൽ കൂടുതൽ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് ചെറുവത്തൂരിൽ ഷവർമ സ്ഥാപനത്തിൽ നിന്ന് ഷവർമ്മ കഴിച്ച കരിവെള്ളൂർ സ്വദേശിനിയായ പതിനാറ് വയസ്സുകാരി ദേവനന്ദ മരണപ്പെടുകയും ഇരുപതോളം വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്ത കേസിലാണ് പ്രതികളെ  പോലീസ് കസ്റ്റഡിയിൽ വിട്ടത്.  പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി ചോദ്യം ചെയ്ത ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും
Reactions

Post a Comment

0 Comments