Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ ഭാസ്ക്കരേട്ടന് പോലീസിൻ്റെ സ്നേഹലാളനം

കാഞ്ഞങ്ങാട്: ഇത് ഭാസ്കരേട്ടൻ....
ഇന്ന് ഹൊസ്ദുർഗ്ഗ് സ്റ്റേഷനിൽ വിരമിക്കുന്ന സഹപ്രവർത്തകർക്കുള്ള യാത്രയയപ്പിൽ പോലിസിൻ്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി. ഏല്ലാ ഘട്ടത്തിലും പോലിസിനൊപ്പം നിൽക്കുകയും ഡ്യൂട്ടിയിലുള്ള സഹപ്രവർത്തകർക്ക് കുടിവെള്ളം നൽകി വാൽസല്യത്തോടെ ചേർത്ത് പിടിക്കുകയും ചെയ്ത  ഭാസ്കരേട്ടനും കുടുംബത്തിനും കേരളാ പേലീസ് അസോസിയേഷൻ കസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹവും കാപ്പാടും നന്ദിയും 
നീണ്ടവർഷങ്ങളായി കാഞ്ഞങ്ങാട് ബസ്റ്റാൻ്റിലെ പോലിസ് ഏയ്ഡ് പോസ്റ്റിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായി രാവിലെയും ഉച്ചയക്ക് ശേഷവും കുടിവെള്ളം എത്തിക്കുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി. കഴിഞ്ഞ 31 വർഷമായി കാഞ്ഞങ്ങാട് ബസ്സ്റ്റാൻ്റിൽ ഓട്ടോ ഓടിച്ച് നിത്യ ജിവിതം മുന്നോട്ട് നയിക്കുകയാണ് അദ്ദേഹം. 
ചെറുപ്പക്കാലത്ത് പ്രവാസ ജിവിതവും തുടർന്ന് നെയ്ത്ത്, ബീഡി പണി തുടങ്ങിയ മേഖലകളിൽ പണിയെടുത്ത് പിന്നിടാണ് ഓട്ടോ ഡ്രൈവറാകുന്നത്. 71 വയസ്സ് കഴിഞ്ഞ അദ്ദേഹം സഹജീവികളോട് കാണിക്കുന്ന സ്നേഹം പുതിയ തലമുറക്ക് മാതൃകയാണ്. അദ്ദേഹത്തിൻ്റെ മകൻ അമേരിക്കൻ കപ്പലിലും മകൻ്റെ ഭാര്യ സർക്കാർ സർവീസിലുമാണ്. എന്നിട്ടും പോലീസിനെ നിത്യജിവിതത്തിൻ്റെ ഭാഗമാക്കിയ അദ്ദേഹത്തെ ഇന്ന്  പോലീസ് സ്നേഹവായ് പോടെ ആദരിച്ചു. ഡിവൈഎസ്പി ഡോ.കെ.ബാലകൃഷ്ണൻ ഉപഹാരം നൽകി.
Reactions

Post a Comment

0 Comments