കാഞ്ഞങ്ങാട്:കേരളഹോംഗാർഡ്അസോസിയേഷൻകാസർഗോഡ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നടന്ന കുടുംബ സംഗമത്തിൽ അസോസിയേഷൻ ജില്ല സെക്രട്ടറി ബിജു ഏ വി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അഥിതികളായി സുജാത ടീച്ചർ (കാഞ്ഞങ്ങാട് നഗരസഭ ചെയർ ചെയർപേഴ്സൺ), ഹോംഗാർഡ് ജില്ല രക്ഷാധികാരി വി വി രമേശൻ , കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ: വി ബാലകൃഷ്ണൻ , ഹോസ്ദൂർഗ് പോലീസ് ഇൻസ്പെക്ടർ കെ പി ഷൈൻ, കാഞ്ഞങ്ങാട് എസ് ടി ഒ പവിത്രൻ , പ്രസ്സ് ഫോറം പ്രസിഡന്റ പ്രവീൺ കുമാർ പി പങ്കെടുത്തു. ബാബു കീത്തോൽ (സംസ്ഥാന കമ്മറ്റി അംഗം )
ജില്ല വൈസ് : പ്രസിഡന്റർമാരായ ജയൻ പി കെ , മണി കെ , ജോ: സെക്രട്ടറിമാരായ കുഞ്ഞികൃഷ്ണൻ എം വി , ബാലകൃഷ്ണൻ ടി ആശംസകൾ അറിപ്പിച് സംസാരിച്ചു. ജില്ല ട്രഷറർ സി വി നാരായണൻ നന്ദി അറിയിച്ചു. കുടുംബ സംഗമത്തിൽ 150 ൽ പരം ആളുകൾ പങ്കെടുത്തു.
0 Comments