Ticker

6/recent/ticker-posts

എയിംസ് ചക്ര സമരം കാസർകോട് നടത്തും

 കാസർഗോഡ്:  കേരള ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റീന് കാസർഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ എയിംസ് പ്രൊപ്പോസൽ നൽകുക കേന്ദ്രസർക്കാർ കേരളത്തിന് എയിംസ് അനുവദിക്കുകയും  കാസർകോട് ജില്ലയിൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്നുവരുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി 20 22 ജൂൺ  അവസാനവാരം കാസർഗോഡ് നഗരത്തിൽ ചക്ര സമരം നടത്തുമെന്ന് എയിംസ് സമരസമിതി അറിയിച്ചു എയിംസ് ആശുപത്രി കാസർഗോഡ് സ്ഥാപിക്കുന്നതിനുവേണ്ടി ശക്തമായ പ്രക്ഷോഭം നടത്താൻ എയിംസ് സമരസമിതി തീരുമാനിച്ചു 
ചക്ര സമരത്തിന്റെ ഭാഗമായുള്ള എയിംസ് സമര കുടുംബസംഗമ യോഗം 2022 ജൂൺ രണ്ടാം വാരം കാസർഗോഡ് ചേരും  മൂന്നു വർഷമായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ് ശക്തമായ എയിംസ്‌ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന്
എയിംസ് സമര സമിതി അറിയിച്ചു.
Reactions

Post a Comment

0 Comments