Ticker

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസിന് നാളെ തുടക്കം ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസ് 12 മുതൽ 16 വരെ നടക്കും. 12 ന് വൈകുന്നേരം നാലിന് മഖാം സിയാറത്ത്. ടി.എം മമ്മി മൗലവി പാറപ്പള്ളി നേതൃത്വം നൽകും. 4 .30ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ഹാജി കെ. അബൂബക്കർ മാസ്റ്റർ പതാക ഉയർത്തും ഏഴിന് സ്വലാത്ത് മജ്‌ലിസ്. 7 .30ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പാറപ്പള്ളി മുദരിസ് ഉസ്താദ് ഹസൻ  അർശദി മുഖ്യപ്രഭാഷണം നടത്തും. 13ന് രാത്രി ഏഴിനു മജ്ലിസുന്നൂറ്.എൻ. പി. എം സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുംകൈ നേതൃത്വം നൽകും. 8.30 ന് പേരോട്  അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും.14 ന് രാത്രി 7.30 ന് ഇസ്ലാ മിക് മദ്ഹ് ഗാന പരിപാടി ഇഷ്ഖേ മദീന.  8. 30ന്   ഖലീൽ ഹുദവി കാസർകോട് മതപ്രഭാഷണം നടത്തും. 15ന് രാത്രി 8.30 ന് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ഉറൂസ് സപ്ലിമെൻ്റ് പ്രകാശനം എം ഹസൈനാർ ഹാജി പറക്കളായി നിർവഹിക്കും. തുടർന്ന്  അൽ ഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി മതപ്രഭാഷണം നടത്തും. 16ന് ഉച്ചയ്ക്ക് രണ്ടിന് ഖത്തം ദുആ യും മൗലീദ് പാരായണവും കൂട്ടു പ്രാർത്ഥനയും നടക്കും. സയ്യിദ് ഹദിയത്തുള്ളാഹ് തങ്ങൾ അൽ ഹൈദ്രോസി ആലപ്പുഴ നേതൃത്വം നൽകും. 4.30 ന് അന്നദാനം വാർത്ത സമ്മേളനത്തിൽ ഹാജി കെ.അബൂബക്കർ, മുനമ്പം മഹമൂദ് ഹാജി, ഹമീദ് ഹാജി കാലിച്ചാംപാറ, കെ.എം.അബ്ദുൽ റഹ്മാൻ, നാസിർ മയൂരി, എ.ഉമ്മർ, റഹ്മാൻ അമ്പലത്തറ സംബന്ധിച്ചു
Reactions

Post a Comment

0 Comments