ഉദുമ : പാലക്കുന്ന് കെ എസ് ടി പി റോഡിൽ വാഹന അപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു.
ഇന്ന് ബുധനാഴ്ച മൽസ്യ മാർക്കറ്റ് പരിസരത്ത് ഉണ്ടായ വാഹന അപകടത്തിൽ നാല് വാഹനങ്ങളാണ് തമ്മിൽ, കൂട്ടിയിടിച്ചു ത്.ഇവിടെവൻ ദുരന്തം ഒഴിവായി
ചാറ്റൽ മഴ പെയ്തതോടെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ പെട്ടന്നുള്ള ബ്രേക്ക് പിടുത്തത്തിലാണ് വണ്ടികൾ കൂട്ടിയിടിച്ചത്. ഉദുമ, പള്ളം പാലക്കുന്ന്, കോട്ടിക്കുളം പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളിലാണ് അപകടം കൂടിവരുന്നത്. റോഡരികിൽ സ്ഥാപിച്ച അനധികൃത സ്ഥാപനങ്ങൾ വാഹന യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു
0 Comments