കാഞ്ഞങ്ങാട്:മഡിയൻ അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു.
മഡിയൻ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഡി യൻ അംഗൻവാടിയിൽ (സെന്റർ നമ്പർ 39 ) വർണാഭമായ രീതിയിൽ പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവത്തിന് മുന്നോടിയായി കുരുന്നുകളെ പങ്കെടുപ്പിച്ചുകൊണ്ട് റാലിയും നടത്തി. പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം സി. കുഞ്ഞാമിന അധ്യക്ഷത വഹിച്ചു. അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും അജാനൂർ അർബൻ സർവീസ് സഹകരണ സംഘം നൽകുന്ന കുടയുടെ വിതരണോൽഘാടനം അർബൻ ബാങ്ക് പ്രസിഡണ്ട് വി. കമ്മാരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ, അർബൻ സഹകരണ സംഘം സെക്രട്ടറി സാവിത്രി, മഡിയൻ സ്കൂൾ പ്രധാനാധ്യാപിക സുചേത, ജവാൻ ക്ലബ്ബ് പ്രതിനിധി റിജേഷ്, ഗ്രീൻസ്റ്റാർ ക്ലബ് പ്രതിനിധി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി വർക്കർ എ.ശോഭന സ്വാഗതവും ഹെൽപ്പർ സരോജിനി നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ത്തോടനുബന്ധിച്ച് മഡിയൻ ജവാൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരപലഹാരങ്ങളും ബലൂണുകളും വിതരണംചെയ്തു. ഒപ്പം പ്രവേശന ഉത്സവത്തിന്റെ ഭാഗമായി അംഗൻവാടിയും പരിസരവും അലങ്കരിക്കുകയും ചെയ്തു. യൂത്ത് ലീഗ് മഡിയന്റെ നേതൃത്വത്തിൽ പായസ വിതരണവും യുവധാര പുരുഷ സംഘത്തിന്റെ നേതൃത്വത്തിൽ മിഠായികളും വിതരണം ചെയ്തു.മധുരക്കാട് അംഗൻവാടിയിൽ പ്രവേശനോത്സവം നടന്നു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അംഗൻവാടി വർക്കർ പി. അംബിക അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തിന് ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്തു. കുട്ടികളുടെ റാലിയും നടന്നു.
0 Comments