കാസർകോട്: ഭക്ഷണം കഴിക്കുന്നതിനിടെ ചോറിൽ പൊടി വീണതിനെ തുടർന്ന് ഭാര്യയെ സ്റ്റീൽ പാട്ട ഉപയോഗിച്ച് തലക്കടിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിക്കാൻ ശ്രമിച്ച ഭർത്താവിനെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു
നുള്ളിപ്പാടിയിലെ പി.ആർ.സുനിത 34 യുടെ പരാതിയിൽ ഭർത്താവ് മണി 40 യുടെ പേരിലാണ് കാസർകോട് പോലീസ് കേസെടുത്തത്.
രാത്രി ഭക്ഷണം കഴിക്കവെയാണ് സംഭവം. സ്റ്റീൽ പാത്രം കൊണ്ട് തലക്കടിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.ഈ സമയം കമ്പി വടി കൊണ്ട് തലക്ക് അടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
0 Comments