അമ്പലത്തറ: പാറപ്പള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന പാറപ്പള്ളി വലിയുല്ലാഹി മെമ്മോറിയൽ ഇസ്ലാമിക് അക്കാദമിയുടെ ഉൽഘാടനം 30 ന് തിങ്കൾവൈകുന്നേരം 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും.
എം, ഹസൈനാർ ഹാജി പറക്കളായി അദ്ധ്യക്ഷതവഹിക്കും.കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ്ഹാജി മുഖ്യാഥിതിയായി പങ്കെടുക്കും
.ഉസ്താദ് അബ്ദുൽ ഗഫൂർ ദാരിമി സ്ഥാപനത്തെ പരിചയപ്പെടുത്തും.ഉസ്താദ് ഹസ്സൻ അർശദി, ഹാജി കെ അബൂബക്കർ മാസ്റ്റർ, സ്വാലിഹ് വൈറ്റ് ഹൗസ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
എ, മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും
മുസ്തഫ പാറപ്പള്ളി നന്ദിയും പറയും.
0 Comments