Ticker

6/recent/ticker-posts

മന്നൻ പുറത്ത് കാവിലെ കലശ മഹോത്സവം ഓലകൊത്തൽ ചടങ്ങ് നടന്നു

നീലേശ്വരം : നീലേശ്വരം ശ്രീ മന്നൻ പുറത്ത് കാവിലെ കലശ മഹോത്സവത്തിന് മുന്നോടിയായി ഭക്തിനിർഭരമായ ഓലകൊത്തൽ ചടങ്ങ് നടന്നു. 
നീലേശ്വരം പാലക്കാട്ട് കീങ്കര തറവാട്ട് വളപ്പിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഇത്തവണ ഓലകൊത്തൽ ചടങ്ങ് വ്രതശുദ്ധിയോടെ നിർവ്വഹിച്ചത് കാവുങ്കാൽ തറവാട്ട് അംഗമായ വിജു കാവുങ്കാൽ ആണ് . കലശത്തിന് മുന്നോടിയായി നടക്കുന്ന ഈ ചടങ്ങ് വളരെ പ്രാധാന്യമുള്ളതാണ് ഓല കൊത്തിയ ശേഷം താഴെ വീണ ഓല  നോക്കി ജൻമ അധികരിയായ ദൈവഞ്ജൻ  ലക്ഷണം പറയും നടക്കാനിരിക്കുന്ന മഹോത്സവത്തിന് അശുഭമായി എന്തെങ്കിലും സംഭവിക്കാതിരിക്കാൻ പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കും ഇതുപ്രകാരം ദൈവഹിതം നോക്കിയണ് കലശമഹോത്സത്തിന് കലശക്കാർ തയ്യാറെടുക്കുന്നത്. ആർപ്പുവിളിയോടുകൂടി ആചാര സ്ഥാനികരും അവകാശികളും ജനങ്ങളും , കൊത്തിയ ഓല വടക്കേ കളരിയിൽ കൊണ്ടു വച്ച് പ്രാർത്ഥിച്ച ശേഷമാണ് ചടങ്ങ് അവസാനിക്കുന്നത് . ശ്രീ പുതിയ പറമ്പത്ത ഭഗവതി ക്ഷേത്രം സ്ഥാനികരും എടയങ്ങാട്ട് ഭഗവതി ക്ഷേത്രം സ്ഥാനികരും അവകാശികളും നിരവധി ജനങ്ങളും ചടങ്ങിന് സംബദ്ധിച്ചു. ജൂൺ 4, 5, 6 തീയ്യതികളിലായി ആണ് കലശ മഹോത്സവം നടക്കുന്നത്.
Reactions

Post a Comment

0 Comments