കാഞ്ഞങ്ങാട്: വിനോദ സഞ്ചാരത്തിന് റിസോർട്ടിലെത്തിയ യുവാവ് കടലിൽ തിരമാലയിൽ അകപ്പെട്ട് ജീവനോട് മല്ലടിച്ചപ്പോൾ രക്ഷകരായി എത്തിയത് പ്രദേശത്തെ യുവാക്കൾ. നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ
സ്വകാര്യ റിസോർട്ടിൽ വിനോദ സഞ്ചാരത്തിന് ഹൈദരാബാദിൽ നിന്നെത്തിയ മൂന്ന് യുവാക്കൾ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തിരമാലയിൽപ്പെട്ടത്.
ഇതിൽ രണ്ടു പേർ ശ്രമകരമായി നീന്തിക്കയറിയെങ്കിലും കൂട്ടത്തിലുണ്ടായിരുന്ന യൂസഫ് (22) എന്ന യുവാവിനെ തിരമാലയിൽപ്പെട്ട് കാണാതായി. കൂട്ടുകാരും റിസോർട്ട് അധികൃതരും സഹായത്തിന് തേടുന്നതിനിടയിലാണ് സച്ചിൻ മധു, അഭിനു മുരളി, രഞ്ജു രാജ്, രാഹുൽ രാജ് എന്നീ യുവാക്കൾ ഓടിയെത്തിയത്. മൂവരും ചേർന്ന് അതിസാഹസികമായാണ് കടലിൽ ചാടി യൂസഫിനെ രക്ഷപ്പെടുത്തിയത്.
ഇവരെ നാട്ടുകാരും റിസോട്ട് അധികൃതരും അഭിനന്ദിച്ചു.
മൂന്നു യുവാക്കളും കാണിച്ച ധീരതയെ മരക്കാപ്പ് കടപ്പുറം രാജീവ് യൂത്ത് കെയർ പ്രശംസിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. വാർഡ് കൗൺസിലർ കെ. കെ.ബാബു ഉൽഘാടനം ചെയ്തു.കെ.മുഹമ്മദ്കുഞ്ഞി മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു. സുരേഷ് കൊട്രച്ചാൽ, ശരത്ത് മരക്കാപ്പ് , ടി.സുഗുണൻ ,എം.ടി. ബാലൻ,പുഷ്പരാജ്, വരുൺ , ടി.വി. കണ്ണൻ എന്നിവർ സംസാരിച്ചു.
0 Comments