Ticker

6/recent/ticker-posts

സമാപന ദിവസത്തെ സംഗീതത്തിൽ ആറാടിച്ച് രാജലക്ഷ്മി ലൈവ് സംഗീതനിശ

കാഞ്ഞങ്ങാട്:എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസത്തെ സംഗീത മഴയില്‍ ആറാടിച്ച് രാജലക്ഷ്മി ലൈവ് സംഗീതനിശ. ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മി നയിച്ച സംഗീത നിശയില്‍ അനുഗ്രഹീത കലാകാരന്‍മാരും വേദിയില്‍ അണിനിരന്നു. രാജലക്ഷ്മിക്കൊപ്പം മലയാള സംഗീത രംഗത്തെ മൂന്ന് യുവ ഗായകരും സംഗീത നിശയ്ക്ക് മാറ്റ് കൂട്ടാനെത്തി. വൈകിട്ട് 5ന് നടന്ന സമാപന സമ്മേളനത്തിനു ശേഷമാണ് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ പ്രധാന വേദിയില്‍ സംഗീത നിശ അരങ്ങേറിയത്.

അവിസ്മരണീയ മലയാള സിനിമാഗാനങ്ങള്‍ രാജലക്ഷ്മിയുടെ സ്വരമാധുരിയില്‍ നിറഞ്ഞു. പഴയതും പുതിയതുമായ നിരവധി സിനിമാ ഗാനങ്ങള്‍ക്കൊപ്പം ആസ്വാദകര്‍ ആവശ്യപ്പെട്ട ഗാനങ്ങളും ആലപിച്ചു. നാദ വിസ്മയത്തിന്റെ ലഹരിയില്‍ സദസ്സും മതിമറന്നാടി. ജനസാഗരത്തെ ആവേശത്തിലാഴ്ത്തി നിരവധി ഗാനങ്ങള്‍ വേദിയിലെത്തി.

2010 ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാര ജേതാവാണ് രാജലക്ഷ്മി. നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ശബ്ദം നല്‍കി്.  അമൃത ടിവി സൂപ്പര്‍ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയിലെ വിജയിയായ സംഗീത്,  മലയാള സിനിമാ പിന്നണി ഗായകനും അമൃത ചാനലിലെ രാഗരത്നം റിയാലിറ്റി ഷോ വിജയിയുമായ അര്‍ജുന്‍ ബി കൃഷ്ണ, യുവഗായകരായ വിഷ്്ണുവര്‍ധന്‍ എന്നിവരാണ് രാജലക്ഷ്മിക്കൊപ്പം ആലാപന വിസ്മയം തീര്‍ത്തത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സമാപന ദിവസത്തെ ഓര്‍മ്മ ചിത്രമായി സംഗീത നിശ.
Reactions

Post a Comment

0 Comments